എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം സല്‍മാന് ഉറങ്ങാൻ കഴിയാറില്ലെന്ന് വെളിപ്പെടുത്തി ബാബ സിദ്ധിഖിയുടെ മകൻ സഷീൻ. സിദ്ധിഖിയും സല്‍മാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും രാത്രി തന്നെ സല്‍മാൻ വിളിക്കുമെന്നും ഉറങ്ങാൻ കഴിയാറില്ലെന്നു നടൻ വ്യക്തമാക്കാറുണ്ടെന്നും ആണ് സഷീൻ വ്യക്തമാക്കിയത്.
അതേസമയം എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ലോറൻസ് ബിഷ്‍ണോയ് ഭീഷണിപ്പെടുത്തിരുന്നു.
അതുപോലെ തന്നെ ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു എന്നും സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്നും പൊലീസ് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്