ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ആഡംബര ഹോട്ടലില്‍ മോഷണം. മുംബയ് ദാദർ വെസ്റ്റിലെ കോഹിനൂർ സ്‌ക്വയറിന്റെ 48ാം നിലയിലുള്ള ബസ്‌തിയാൻ എന്ന ഹോട്ടലിലാണ് മോഷണം നടന്നത്.
പാർക്കിംഗ് ഏരിയയില്‍ നിർത്തിയിട്ടിരുന്ന 80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു കാർ ആണ് മോഷണം പോയത്. വാഹന ഉടമ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം.
വാലറ്റ് പാർക്കിംഗ് സമ്ബദ്രായമാണ് ഹോട്ടലിലുണ്ടായിരുന്നത്. കാർ ഉടമയ്ക്കുവേണ്ടി ഹോട്ടല്‍ ജീവനക്കാരൻ വാഹനം പാർക്ക് ചെയ്യുന്ന രീതിയാണിത്.
കാർ ഉടമയായ 34കാരൻ ബിസിനസുകാരൻ റുഹാൻ ഫിറോസ് ഖാനും രണ്ട് സുഹൃത്തുക്കളും പുലർച്ചെ ഒരുമണിയോടെയാണ് ഹോട്ടലിലെത്തിയത്. ശേഷം തിരികെ വാഹനം ആവശ്യപ്പെട്ടപ്പോഴാണ് മോഷണം പോയതായി അറിയുന്നത്.ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്