ചെന്നൈ: തമിഴ് നടനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ കാർത്തിക് കുമാർ മുൻ ഭാര്യയും പിന്നണി ഗായികയുമായ ആർ സുചിത്രയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.
കാർത്തിക് കുമാർ സ്വവർഗാനുരാഗിയാണെന്ന് അവകാശപ്പെട്ട് സുചിത്ര അടുത്തിടെ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് മുന്‍ ഭാര്യയ്ക്കും രണ്ട് യൂട്യൂബ് ചാനലുകൾക്കും ഏതിരെ കാര്‍ത്തിക് കുമാര്‍ നോട്ടീസ് അയച്ചത്.
മെയ് 16 ന് കാര്‍ത്തിക് കുമാറിന്‍റെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചത്. ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാതിരിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം.
അഭിമുഖങ്ങളിൽ കാർത്തിക് കുമാർ, ധനുഷ്, തൃഷ, വിജയ്, കമൽഹാസൻ, ആൻഡ്രിയ ജെറമിയ, ഐശ്വര്യ രജനികാന്ത് എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുചിത്ര നടത്തിയത്.
കാർത്തിക് കുമാറും ധനുഷും സ്വവർഗാനുരാഗികളാണെന്നാണ് സുചിത്രയുടെ വാദം. 2017ൽ നടന്ന കുപ്രസിദ്ധമായ 'സുചി ലീക്ക്‌സ്' കാർത്തിക്കും ധനുഷും ചേർന്ന് നടത്തിയ ഒരു തമാശയാണെന്ന് സുചിത്ര തന്‍റെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്