സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം കരീന കപൂർ ഖാൻ. ദി ഡെയ്‌ലി മാഗസിനു നൽകിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്. ഹോളിവുഡ് താരം ഗില്ലിയൻ ആൻഡേഴ്‌സണും സംഭാഷണത്തിൽ പങ്കാളിയായിരുന്നു. ഗില്ലിയൻ കരീനയോട് ഇതേക്കുറിച്ച് ചോദിക്കുകയായിരുന്നു.
'നിങ്ങൾ അടുപ്പമുള്ള രംഗങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ഇതിന് അതിര് വെച്ചിരിക്കുന്നത് എങ്ങനെയാണ്?', എന്നായിരുന്നു ഗിലിയന്‍ ആന്‍ഡ്രിസണിന്റെ ചോദ്യം.
'വ്യക്തിപരമായി, ഒരു കഥ മുന്നോട്ട് കൊണ്ടുപോകാൻ ഒരു സിനിമയ്ക്ക് ലൈംഗിക രംഗം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. ഒരു കഥയിൽ അത്തരം രംഗങ്ങൾക്ക് പ്രാധാന്യമില്ലെന്ന് എനിക്ക് തോന്നുന്നു. അത് സ്‌ക്രീനിൽ ചെയ്യാൻ എനിക്ക് ധൈര്യമില്ല. ഞാൻ ഒരിക്കലും അത്തരം രംഗങ്ങൾ ചെയ്തിട്ടില്ല,' കരീന പറഞ്ഞു.
"എന്റെ ഇൻഡസ്ട്രിയിൽ, അത്തരം രംഗങ്ങൾ ഇപ്പോഴും വളരെ അപൂർവമായി മാത്രമേ പരസ്യമായി ചെയ്യാറുള്ളൂ. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകളുടെ ലൈംഗികത വ്യക്തമായി കാണിക്കപ്പെടുന്നു," കരീന പറഞ്ഞു.
അതേസമയം കരീന അവസാനമായി അഭിനയിച്ചത് രോഹിത്ത് ഷെട്ടിയുടെ സിംഗം എഗൈനാണ്. അടുത്തതായി മേഘന്‍ ഗുല്‍സറിനൊപ്പം സിനിമ ചെയ്യാനാണ് താരം ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. ഒരു ബിഗ് ബജറ്റ് തെന്നിന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ് കരീനയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്