മുംബൈ: സിനിമാ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് തന്ത്രങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ. ഗലാറ്റ പ്ലസ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
നിർമ്മാതാക്കളും സംവിധായകരും ചിത്രത്തെ പ്രശംസിക്കുകയും തന്റെ അടുത്ത സുഹൃത്തുക്കൾക്ക് ആദ്യ ദിവസം തന്നെ പിആർ നൽകുകയും ചെയ്യാറുണ്ടെന്ന് കരൺ വെളിപ്പെടുത്തി. ഇത് സിനിമ ഹിറ്റാണെന്ന പ്രതീതി സൃഷ്ടിക്കുമെന്ന് സംവിധായകൻ പറഞ്ഞു.
സിനിമയുടെ പ്രദർശനം കഴിഞ്ഞ് ക്യാമറകൾക്ക് മുന്നിൽ അഭിപ്രായം പറയുന്നവർ വൈറലാകാൻ എന്ത് പ്രതികരണവും നടത്തും. അതുപോലെ തന്നെ സിനിമയെ പുകഴ്ത്താൻ സിനിമാ പ്രവർത്തകർ സ്വന്തം പിആർ ടീമിനെ അയക്കാറുണ്ടെന്നും കരൺ ജോഹർ പറഞ്ഞു. എന്നാൽ ചിലപ്പോൾ പിആർ ആയി സിനിമയെ പുകഴ്ത്താൻ സ്വന്തം ആളുകളെയും അയക്കാറുണ്ട്, അതും സംഭവിച്ചിട്ടുണ്ട്, കരൺ പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. "നിങ്ങള്‍ ഒന്ന് സ്വന്തം സിനിമയെ അടയാളപ്പെടുത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടാകും. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമ നല്ലതാണ് എന്ന എംപാക്ട് ഉണ്ടാക്കാന്‍ നല്ല വീഡിയോസ് നല്‍കേണ്ടി വരും. നിങ്ങളുടെ സിനിമയെക്കുറിച്ച് നല്ലത് പറയിക്കാന്‍ അവസാന ശ്രമവും നിങ്ങള്‍ ചെയ്യേണ്ടി വരും.
ഒരു നിർമ്മാതാവിന്റെ ജോലി ആരംഭിക്കുന്നത് സിനിമ റിലീസ് ചെയ്യുമ്പോഴാണ്. സ്വന്തം സിനിമയെ ഒരു പോരാളിയെപ്പോലെ ഏറ്റെടുക്കണം. ഒരു ഇടത്തരം സിനിമയാണ് നിങ്ങള്‍ എടുത്തതെങ്കില്‍ നിങ്ങൾ മൊത്തത്തില്‍ ഒരു അന്തരീക്ഷം സൃഷ്ടിക്കണം" - കരണ്‍ ജോഹര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്