കങ്കണ റാണാവത്തിന് 90 കോടി രൂപയുടെ ആസ്തി; 8 ക്രിമിനല്‍ കേസുകള്‍!

MAY 14, 2024, 7:35 PM

ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മല്‍സരിക്കുന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന് 28.7 കോടി രൂപയുടെ ജംഗമ സ്വത്തും 62.9 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 90 കോടിയിലധികം രൂപയുടെ ആസ്തി സ്വന്തം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് കങ്കണ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

37 കാരിയായ കങ്കണയുടെ കൈവശം പണമായി രണ്ട് ലക്ഷം രൂപയുണ്ട്. ബാങ്ക് അക്കൗണ്ടില്‍ 1.35 കോടി രൂപയാണുള്ളത്. 

മുംബൈ, പഞ്ചാബ്, മണാലി എന്നിവിടങ്ങളിലും കങ്കണയ്ക്ക് സ്വത്തുക്കള്‍ ഉണ്ട്. ബിഎംഡബ്ല്യു, മെഴ്സിഡസ് ബെന്‍സ്, മെഴ്സിഡസ് മേബാക്ക് എന്നീ 3.91 കോടി രൂപ വിലമതിക്കുന്ന മൂന്ന് ആഡംബര കാറുകളും കങ്കണയ്ക്ക് സ്വന്തമായുണ്ട്.

vachakam
vachakam
vachakam

ഏകദേശം 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണവും 3 കോടി രൂപ വിലമതിക്കുന്ന 14 കാരറ്റ് ഡയമണ്ട് ആഭരണങ്ങളും ബോളിവുഡ് നടിയുടെ കൈവശമുണ്ട്.

കങ്കണയുടെ പേരില്‍ 50 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പോളിസികളുണ്ട്. കങ്കണയുടെ മൊത്തം ബാധ്യത 7.3 കോടി രൂപയാണ്.

മതവികാരം വ്രണപ്പെടുത്തിയതടക്കം എട്ട് ക്രിമിനല്‍ കേസുകളാണ് കങ്കണയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് രേഖയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, കങ്കണയുടെ എതിരാളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിക്രമാദിത്യ സിംഗിന്റെ ആകെ സമ്പത്ത് ഏകദേശം 96.70 കോടി രൂപയാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ജൂണ്‍ ഒന്നിനാണ് മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam