സംവിധായകൻ കബീർ ഖാൻ കാർത്തിക് ആര്യനൊപ്പമുള്ള തൻ്റെ അടുത്ത ചിത്രമായ 'ചന്തു ചാമ്പ്യൻ' ന്റെ പണിപ്പുരയിൽ ആണ്. എന്നാൽ അദ്ദേഹം ഇപ്പോൾ സൽമാൻ ഖാനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്.
തൻ്റെ സിനിമയുടെ പ്രമോഷനിടെ, കബീർ സൽമാനെ "ആക്ഷൻ സിനിമകളുടെ രാജാവ്" എന്നാണ് വിളിച്ചത്. നിരവധി സിനിമകളിൽ നടനുമായി സഹകരിച്ചിട്ടുള്ള സംവിധായകൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആണ് സൽമാനെ കുറിച്ച് വാചാലനായത്.
'ഏക് താ ടൈഗർ' പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സൽമാന് നൽകിയ സംവിധായകൻ ആണ് അദ്ദേഹം. സൽമാൻ അമാനുഷികമായ ഒരു താരം ആണെന്നും അദ്ദേഹത്തെ പുകഴ്ത്തികൊണ്ട് കബീർ പറഞ്ഞു. 'ഏക് താ ടൈഗർ' റിലീസിന് ശേഷം ആരാധകർ തീയേറ്ററിൽ പണം വാരി എരിഞ്ഞതും അദ്ദേഹം ഓർത്തെടുത്തു.
2012ൽ പുറത്തിറങ്ങിയ 'ഏക് താ ടൈഗർ' വാണിജ്യവിജയമായിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഒരുമിച്ച 'ട്യൂബ്ലൈറ്റ്' എന്ന ചിത്രം പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്