വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് ജോണി ഡെപ്പ്.
ചാൾസ് ഡിക്കൻസിൻ്റെ പ്രശസ്ത നോവലായ 'എ ക്രിസ്മസ് കരോൾ' എന്ന നോവലിനെ അടിസ്ഥാനമാക്കി എടുക്കുന്ന ചിത്രത്തില്‍ നടന്‍ പ്രധാന വേഷം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍.
എക്സ്, പേൾ, മാക്സൈന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ടി വെസ്റ്റ് ആയിരിക്കും 'എബനേസർ: എ ക്രിസ്മസ് കരോൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുക.
പാരാമൗണ്ട് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. അടുത്ത വർഷം നവംബർ 13 ന് റിലീസ് ചെയ്യുന്ന തരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സ്റ്റുഡിയോ പദ്ധതിയിടുന്നത്.
ജൊണി ഡെപ്പിനെ കൂടാതെ നടി ആൻഡ്രിയ റൈസ്ബറോയും സിനിമയുടെ ഭാഗമാകും എന്നാണ് സൂചന. നഥാനിയേൽ ഹാൽപേൺ ആണ് തിരക്കഥ ഒരുക്കുന്നത്.
എമ്മ വാട്ട്സ് ആണ് നിർമാതാവ്. സ്റ്റീഫൻ ഡ്യൂട്ടേഴ്‌സും ജേസൺ ഫോർമാനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാകും. 'എബനൈസർ സ്‌ക്രൂജ്' എന്ന കഥാപാത്രമായാകും സിനിമയില്‍ ജോണി ഡെപ്പ് എത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
