മാതൃത്വ സ്വപ്നം നിറവേറ്റാനായില്ലെന്ന് വെളിപ്പെടുത്തി ജെന്നിഫർ അനിസ്റ്റൺ

OCTOBER 15, 2025, 12:44 AM

ജനപ്രിയ സീരീസ് ആയ ഫ്രണ്ടിസിലൂടെ ആരാധകരുടെ പ്രിയ താരമായ ജെന്നിഫർ അനിസ്റ്റൺ, താൻ നേരിട്ട വന്ധ്യതയും ഐ.വി.എഫ്. ചികിത്സയും സംബന്ധിച്ചുള്ള തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത്. ഒരു  അഭിമുഖത്തിൽ ആണ് വർഷങ്ങളായി മാധ്യമങ്ങളും ജനങ്ങളും അവളെക്കുറിച്ച് പറഞ്ഞു പരത്തിയ “മാതൃത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും അന്യായ ഗോസിപ്പുകൾക്കും” താരം വ്യക്തമായ മറുപടി നൽകിയത്.

'ഞാൻ ഗർഭം ധരിക്കാൻ കഴിയുന്ന എല്ലാ ശ്രമങ്ങളും ചെയ്തു, IVF ചെയ്തു, ചൈനീസ് ഔഷധച്ചായകൾ കുടിച്ചു, എല്ലാം പരീക്ഷിച്ചു' എന്നാണ് താരം പറയുന്നത്. എനിക്കാരെങ്കിലും ‘നിന്റെ എഗ്ഗുകൾ ഫ്രീസ് ചെയ്തു സൂക്ഷിച്ചു വെയ്ക്കൂ, അത് നിനക്കു ഗുണം ചെയ്യും എന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. അങ്ങനെ ആലോചിക്കാറില്ലല്ലോ, ഇപ്പോൾ അതെല്ലാം കഴിഞ്ഞു പോയി' എന്നാണ് താരം വിഷമത്തോടെ പറഞ്ഞത്.

തനിക്ക് കുട്ടികളില്ലാത്തത് കൊണ്ട് പലരും തന്നെ “സ്വാർത്ഥ”യെന്നും “ജോലിയ്ക്ക് അടിമ”യെന്നും വിളിച്ചു എന്നും താരം പറഞ്ഞു. കൂടാതെ, ദത്തെടുക്കാൻ താൽപ്പര്യമില്ലാത്തതിന്റെ കാരണവും പൊതുജനങ്ങൾ അതിനെക്കുറിച്ച് നടത്തിയ വിലയിരുത്തലുകളും അവൾ പരാമർശിച്ചു.

vachakam
vachakam
vachakam

“ജനങ്ങൾ എന്റെ കഥ അറിഞ്ഞിരുന്നില്ല. 20 വർഷമായി ഞാൻ മാതൃത്വത്തിനായി ശ്രമിക്കുകയായിരുന്നു. പക്ഷേ ഞാൻ ലോകത്തിനു മുന്നിൽ എന്റെ ആരോഗ്യപ്രശ്നങ്ങൾ പറയുന്നയാൾ അല്ല. അത് എന്റെ സ്വകാര്യത ആണ്. എങ്കിലും, ഒരുകാലത്ത് ആ ആരോപണങ്ങൾ കേൾക്കാതെ ഇരിക്കാൻ കഴിയില്ല — ‘അവൾക്ക് കുഞ്ഞ് വേണമെന്നില്ല, അവൾക്ക് കുടുംബം വേണമെന്നില്ല’ എന്ന് പറഞ്ഞ് കഥകൾ ആളുകൾ ഉണ്ടാക്കി” എന്നാണ് താരം പറയുന്നത്.

പലരും അവളോട് ദത്തെടുക്കൽ പരിഗണിക്കാമെന്ന് പറഞ്ഞുവെങ്കിലും അവൾ അത് വേണ്ടെന്ന് വെച്ചിരുന്നു. അതിന്റെ കാരണവും താരം തുറന്നു പറഞ്ഞു. “എനിക്ക് എന്റെ DNA ഉള്ള കുഞ്ഞിനെയാണ് ഞാൻ ആഗ്രഹിച്ചത്. അതാണ് ഞാൻ എപ്പോഴും ആഗ്രഹിച്ചത്, സ്വാർത്ഥമോ അല്ലയോ എന്നൊന്നും അതിൽ ഇല്ല. “മാതൃത്വത്തെക്കുറിച്ച് ചിന്തകൾ ചിലപ്പോൾ മനസ്സിൽ വരും, പക്ഷേ മൂന്നു സെക്കൻഡിനുള്ളിൽ തന്നെ അപ്രത്യക്ഷമാകും” എന്നും താരം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam