ചെന്നൈ: ഭാര്യ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി എന്ന ജയം രവിയുടെ പ്രസ്താവന ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാൽ ഇക്കാര്യം താൻ അറിഞ്ഞില്ലെന്ന് പറഞ്ഞു ആരതിയും പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതോടെ താരത്തിന്റെ ആരാധകർ വരെ താരത്തിനെതിരായി തിരിഞ്ഞിരുന്നു.
എന്നാൽ വിവാഹ മോചന വാർത്തയ്ക്ക് പിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍ കെനിഷയുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍.
"ജീവിക്കാൻ അനുവദിക്കൂ, ഇതിലേക്ക് ആരുടെയും പേര് വലിച്ചിഴക്കരുത്, ആളുകൾ യാദൃശ്ചികമായ കാര്യങ്ങളാണ് പറയുന്നത്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുത്, വ്യക്തിജീവിതത്തിലെ സ്വകാര്യത കാക്കണം. 600 സ്റ്റേജ് ഷോകളിൽ പാടിയ വ്യക്തിയാണ് കെനിഷ. വളരെ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റാണ് അവര്‍. സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള തന്‍റെ ഭാവി പദ്ധതികളെ തകർക്കാൻ മാത്രമാണ് ഇത്തരം കിംവദന്തികൾ കൊണ്ട് സാധിക്കുക. എനിക്കും കെനിഷയ്ക്കും ഭാവിയിൽ ഒരു ഹീലിംഗ് സെന്‍റര്‍ തുടങ്ങാൻ പദ്ധതിയുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. പലരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദയവായി ഇത് നശിപ്പിക്കരുത്. അതിനാല്‍ വിവാദങ്ങളില്‍ അനാവശ്യമായി ആരെയും ഉൾപ്പെടുത്തരുത്" എന്നാണ് ജയം രവി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്