ശ്വേത ബച്ചന്റെ മകൾ നവ്യ നവേലി നന്ദയുടെ വീഡിയോ പോഡ്‌കാസ്റ്റ് ചാനലിൽ ജയ ബച്ചനും മകൾ ശ്വേത ബച്ചനും അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും പോഡ്‌കാസ്റ്റിൽ പ്രണയത്തെയും ബന്ധങ്ങളെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിരുന്നു. ഈ പ്രതികരണങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
എന്താണ് റെഡ് ഫ്ലാഗ് (റിലേഷൻഷിപ്പിലെ മോശം പെരുമാറ്റം) കൊണ്ട് സൂചിപ്പിക്കുന്നതെന്നതിനെ കുറിച്ച് ജയ ബച്ചനും ശ്വേതയും സംസാരിച്ചത്. ബന്ധങ്ങളിലെ മോശം പെരുമാറ്റം തന്നെ ആശങ്കപ്പെടുത്തുന്നതായി ജയ പറയുന്നു. ബഹുമാനമില്ലാതെ മറ്റുള്ളവരെ 'നിങ്ങൾ' എന്നും 'നീ ' എന്നും വിളിക്കുന്നത് ഇഷ്ടമല്ല.
അമിതാഭ് ബച്ചനെ ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ല. ആത്മാഭിമാനത്തിന് മുൻഗണന നൽകണം. സ്വയം സ്നേഹം എപ്പോഴും ആവശ്യമാണ്. നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ബഹുമാനിക്കുക. ആത്മാഭിമാനമുണ്ടങ്കിലേ, മറ്റുള്ളവരെ ബഹുമാനിക്കാനും കഴിയുകയുള്ളു, ജയ പറഞ്ഞു.
അതേസമയം ഒരിക്കൽ ക്ഷമ പറഞ്ഞാൽ അതിന്റെ പേരിൽ വീണ്ടും തർക്കിക്കുന്നതും മോശമായ പെരുമാറ്റങ്ങളിലൊന്നാണെന്ന് ശ്വേത അഭിപ്രായപ്പെട്ടു. ഫിസിക്കൽ, വെർബൽ ആക്രമണങ്ങളെ ഒരുപോലെ അംഗീകരിക്കാനാകുന്നതല്ല. കൂടാതെ, ഒരു പങ്കാളിക്ക് തനിക്കിഷ്ടപ്പെടാത്തതെന്തെങ്കിലും പ്രകടിപ്പിക്കുമ്പോൾ അവർക്ക് പരിഗണന കാണിക്കേണ്ടതും സ്പേസ് കൊടുക്കേണ്ടതും പ്രാധാനമാണെന്നും ശ്വേത പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്