വിമാനത്തിൽ യാത്ര ചെയ്യുന്നത് ഏറെ ചിലവുള്ള കാര്യമാണ്. വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണത്തിനും വലിയ ചിലവ് തന്നെ ആണ് എന്ന് നമുക്കറിയാം. അപ്പോൾ അത്രയും വില നൽകി കഴിക്കുന്ന ഭക്ഷണം നല്ലതല്ലെങ്കിലോ? അത്തരത്തിൽ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഇൻഡിഗോയുടെ ഫ്ളൈറ്റില്‍ വച്ച് കിട്ടിയ സാൻഡ്‍വിച്ചില്‍ ആണി (സ്ക്ര്യൂ) കണ്ടുകിട്ടി എന്നാണ് പോസ്റ്റില്‍ യുവാവ് പറയുന്നത്. പോസ്റ്റിൽ ഇയാൾ പങ്കുവച്ച ഫോട്ടോയില്‍ പാതി കഴിച്ച സാൻഡ്‍വിച്ചിനകത്ത് ആണി ഇരിക്കുന്നതും വ്യക്തമായി കാണാം.
യുവാവ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു. പലരും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് ഷെയര്‍ ചെയ്യാൻ തുടങ്ങി. ഫെബ്രുവരി ഒന്നിന് ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഫ്ളൈറ്റിനകത്ത് നിന്ന് കിട്ടിയതാണത്രേ സാൻഡ്‍വിച്ച്. ഇത് ഫ്ളൈറ്റില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് തങ്ങള്‍ കഴിച്ചതെന്ന് ഇവര്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈൻസിനോട് ഇവര്‍ വിശദീകരണവും ആവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ഫ്ളൈറ്റില്‍ വച്ചല്ല സംഭവമുണ്ടായത് എന്നതിനാല്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ എയര്‍ലൈൻസ് അറിയിച്ചതായും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്