ആരാധകരുടെ പ്രിയ താരമാണ് തമന്ന. നടൻ വിജയ് വർമ്മയുമായുള്ള താരത്തിന്റെ പ്രണയബന്ധവും തകർച്ചയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രണയബന്ധം തകർന്നതിനെ ശേഷം അതിനെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് വർമ്മ.
പൊതു സമൂഹം തന്റെ ജീവിതവും തീരുമാനങ്ങളും അതി സൂക്ഷ്മമായി ചർച്ച ചെയ്യുകയും വിലയിരുത്തപ്പെടുകയും ചെയ്തുവെന്നാണ് വിജയ് വർമ്മ പറയുന്നത്. "അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്‍റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു. എല്ലാ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു, ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്" എന്നാണ് വിജയ് വർമ്മ പറഞ്ഞത്.
അതേസമയം കഴിഞ്ഞ മാർച്ചിലായിരുന്നു ഇരുവരും വേർപിരിഞ്ഞത്. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്ന, ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും അന്ന് അവസാനിപ്പിച്ചത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്നായിരുന്നു അടുത്ത വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
