മലയാളത്തിന് പുറത്തും ഏറെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ദുല്‍ഖറിന് ഏറെ ആരാധകരുണ്ട്. എന്നാൽ തന്റെ തുടക്കകാലത്ത് മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങൾ തുറന്ന് പറയുകയാണ് ദുല്‍ഖർ ഇപ്പോൾ.
ഹിന്ദിയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ദുല്‍ഖര്‍ സംസാരിച്ചത്. താനൊരു താരമാണെന്ന് ബോധപൂര്‍വ്വം തന്നെ തോന്നിപ്പിച്ചതോടെയാണ് ഇരിക്കാന്‍ കസേര പോലും കിട്ടിയതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
''ഞാന്‍ ഹിന്ദി സിനിമ ചെയ്തിരുന്ന സമയത്ത് എന്റെ കൂടെ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. സെറ്റില്‍ ഞങ്ങളെ പലപ്പോഴും മാറ്റി നിര്‍ത്തുമായിരുന്നു. വലിയൊരു താരമാണ് എന്ന തോന്നല്‍ ഉണ്ടാക്കേണ്ടി വന്നിരുന്നു എനിക്ക്. അല്ലാത്തപക്ഷം എനിക്ക് ഇരിക്കാന്‍ കസേര ലഭിക്കില്ലായിരുന്നു. മോണിറ്ററില്‍ നോക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ആളുകളുടെ കാഴ്ചപ്പാടിലാണ് കാര്യം എന്ന് ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. വലിയ ഫാന്‍സി കാറില്‍ വന്നിറങ്ങിയാല്‍ താരമാണെന്ന് അംഗീകരിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യും. അത് സങ്കടകരമാണ്. എന്റെ ഊര്‍ജ്ജം അങ്ങനെ നഷ്ടപ്പെടുത്താനല്ല ഞാന്‍ ആഗ്രഹിക്കുന്നത്'' എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
