മുംബൈ: ബോളിവുഡിലെ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. ചെറിയ കഥാപാത്രമാണെങ്കിലും മികച്ച അഭിനയം കൊണ്ട് ആ വേഷത്തെ മികച്ചതാക്കുന്ന നടന്‍. എന്നാൽ ഒരുകാലത്ത് താൻ നേരിട്ട വിഷമങ്ങൾ തുറന്ന് പറയുകയാണ് താരം.
നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ വിവേചനം അനുഭവിച്ചിരുന്നുവെന്നും ആളുകള്‍ തന്നെ വെറുത്തിരുന്നുവെന്നും ആണ് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. ''നമ്മുടെ രൂപം കാരണം ചിലര്‍ നമ്മളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നമ്മുടെ മുഖം ഇങ്ങനെ ആയത് കൊണ്ടാവാം. അത്രയും വിരൂപനല്ലേ. കണ്ണാടിയില്‍ കാണുമ്പോള്‍ എനിക്കും ഇത് തോന്നാറുണ്ട്. ഇത്രയും വികൃതമായ മുഖവുമായി സിനിമാരംഗത്തേക്ക് വന്നത്? ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഞാന്‍ സിനിമാരംഗത്ത ഏറ്റവും വിരൂപനായ നടനാണ്. എന്നാണ് എന്‍റെ വിശ്വാസം. കാരണം ആദ്യം മുതലെ ഞാനിത് കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഞാനും അങ്ങനെ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു'' എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം തനിക്ക് സിനിമയില്‍ അവസരം നല്‍കിയ സംവിധായകര്‍ക്കും താരം നന്ദി പറഞ്ഞു. ''നിങ്ങള്‍ക്ക് അല്‍പമെങ്കിലും കഴിവുണ്ടെങ്കില്‍ സിനിമയില്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സമൂഹത്തിലാണ് വിവേചനം, സിനിമയിലില്ല'' എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്