2022 ല്‍ നാനിയും നസ്രിയയും ഒരുമിച്ചു എത്തിയ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികി. വിവേക് അത്രേയ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് എത്തിയത് എങ്കിലും തിയറ്ററില്‍ വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രം എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയുകയാണ് നാനി.
"എനിക്ക് തോന്നുന്നു അത് പരാജയപ്പെടാനുള്ള പ്രധാന കാരണം ഞാൻ തന്നെയാണെന്ന്. വിവേകിനോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിലെ സിനിമാ പ്രേമി ആ കഥ കേട്ടപ്പോള്‍ ആവേശഭരിതനായി. പക്ഷേ ഒരു നടനെന്ന നിലയില്‍ എന്റെ ഇമേജ് ഞാൻ മറക്കുകയും ചെയ്തു. എന്നാല്‍ പ്രേക്ഷകര്‍ കണ്ടത് ഒരു താര സിനിമയായിട്ട് ആയിരുന്നു എന്നാണ് നാനി പറയുന്നത്.
അതുകൊണ്ട് തന്നെ ആ കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകര്‍ തയ്യാറായില്ല. ചെറിയ തമാശകളുള്ള എന്റെ സിനിമകളൊക്കെയും വൻ വിജയമായി മാറിയിട്ടുണ്ട്. ഈ ചിത്രത്തിലും ഒരുപാട് ആളുകള്‍ അത് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ സിനിമയില്‍ കോമഡി പിന്നിലേക്ക് മാറി. എന്റെ തെറ്റായ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. എന്നാൽ പരാജയമായെങ്കിലും അണ്ടേ സുന്ദരാനികി ചെയ്തതില്‍ അഭിമാനമുണ്ടെന്നും" നാനി പറയുന്നു.
അതേസമയം സരിപോദ സനിവാരം ആണ് നാനിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിവേക് അത്രേയയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ മാസം 29 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്