ഹൃത്വിക് റോഷനും സബ ആസാദും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നിട്ട് കുറച്ചു കാലമായി. 2022 ൽ ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിൻ്റെ 50-ാം ജന്മദിനത്തിൽ ആണ് താര ജോഡികൾ ആദ്യമായി ഒരുമിച്ചു പരസ്യമായി പ്രത്യക്ഷപ്പെട്ടത്.
ഹൃത്വിക് റോഷനും സബ ആസാദും അന്നുമുതൽ ഗോസിപ്പുകാർക്ക് താൽപ്പര്യമുള്ള വിഷയമാണ്. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകളാണ് പുറത്തു വരുന്നത്.
ഹൃത്വിക് റോഷൻ അനന്ത് അംബാനിയുടെ വിവാഹത്തിൽ ഒറ്റയ്ക്ക് പങ്കെടുത്തതായി ആണ് ഗോസിപ്പുകാർ ചൂണ്ടിക്കാട്ടുന്നത്. സബ ഹൃത്വികിനൊപ്പം ഇല്ലാത്തതാണ് ഗോസ്സിപ്പിന് ഇടയാക്കിയത്.
അതുപോലെ തന്നെ ചലച്ചിത്ര നിർമ്മാതാവും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ്റെ അമ്മ മേനക ഇറാനിയുടെ അന്ത്യകർമങ്ങൾ നടക്കുമ്പോഴും ആ ചടങ്ങിൽ ഹൃത്വിക് സബയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇത് കൂടാതെ ഹൃത്വിക് സബയുടെ ഏറ്റവും പുതിയ ഗാനം പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും ഗോസിപ്പുകാർ വ്യക്തമാക്കുന്നു. എന്നാൽ താരങ്ങൾ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്