നടിയും ലോക്‌സഭാ എംപിയുമായ ഹേമമാലിനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്നെ കെട്ടിപ്പിടിച്ച് ചിത്രമെടുക്കാൻ ശ്രമിച്ച ആരാധികയെ നടി തടയുന്നതാണ് വീഡിയോയിലുള്ളത്.
ഹേമയുടെ പെരുമാറ്റം സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു സംഭവം. ഒരു ആരാധിക താരത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ സമീപിക്കുകയായിരുന്നു.
ക്യാമറക്ക് പോസ് ചെയ്യുന്നതിനിടെ ആരാധിക നടിയോട് ചേര്‍ന്നുനില്‍ക്കുകയും കൈ കൊണ്ട് താരത്തെ ചുറ്റിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ ഹേമ മാലിനി ആരാധികയോട് 'എന്നെ തൊടരുത്' എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.
ഇതിനു പിന്നാലെ മറ്റൊരാള്‍ വന്ന് ആരാധികയെ നീക്കിനിര്‍ത്തുന്നതും കാണാം. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. ചിലര്‍ നടിയെ ജയാ ബച്ചനോട് താരതമ്യപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപരിചിതരെ കെട്ടിപ്പിടിക്കുന്നതില്‍ ഹേമമാലിനിക്ക് പ്രശ്‌നമില്ലെന്നും ചിലര്‍ പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്