വിലായത്ത് ബുദ്ധ എന്ന സിനിമയ്ക്കും പൃഥ്വിരാജിനും നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകി ചിത്രത്തിൻ്റെ നിർമാതാവ് സന്ദീപ് സേനൻ.
ഫസ്റ്റ് റിപ്പോർട്ട് എന്ന യൂട്യൂബ് ചാനൽ നൽകിയ റിവ്യൂവിനെതിരെയാണ് പരാതി.
ഡബിൾ മോഹനൻ എന്ന പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മതം ഊഹിച്ച് മത - രാഷ്ട്രീയ വിദ്വേഷം പടർത്തുന്നതായാണ് പരാതി.
സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് റിവ്യൂ തയ്യാറാക്കിയിരിക്കുന്നത്. ഇത് സൈബർ ടെററിസമാണെന്നും ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്താനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും ശ്രമിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ യൂട്യൂബ് ചാനലിൻ്റെ ഉടമകൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
