ഓരോ ടിക്കറ്റില്‍ നിന്നും അഞ്ചു രൂപ അയോദ്ധ്യ രാമക്ഷേത്രത്തിന്; പ്രഖ്യാപനവുമായി ഹനുമാൻ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

JANUARY 9, 2024, 10:25 AM

തേജ സജ്ജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹനുമാൻ. ജനുവരി 12-ന് തീയേറ്ററിലെത്തുന്ന ചിത്രത്തിലെ ഓരോ ടിക്കറ്റില്‍ നിന്നും അഞ്ചു രൂപ അയോദ്ധ്യ രാമക്ഷേത്രത്തിന് നല്‍കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ ചിലവിനായാണ് പണം നൽകുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടയില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ഇതു സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. ഇത് ശ്രേഷ്ഠമായൊരു തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശാന്ത് വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാൻ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. 'അഞ്ജനാദരി'എന്ന സാങ്കല്‍പ്പിക ലോകത്താണ് ഹനുമാന്റെ കഥ നടക്കുന്നത്. ഹനുമാന്റെ ശക്തി നായകന് ലഭിക്കുന്നതും ലോകത്തെ രക്ഷിക്കുന്നതുമാണ് സിനിമയുടെ കഥ. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam