എൺപതുകളിൽ ബോളിവുഡിൽ വൻതാരമൂല്യമുള്ള നായക നടനായിരുന്നു ഗോവിന്ദ. ജനപ്രിയ സിനിമകളിലൂടെ ഗോവിന്ദ പ്രേക്ഷക ഹൃദയം കീഴടക്കി, കരിയറിൽ മുന്നേറി. എന്നാൽ രണ്ടായിരത്തിന്റെ തുടക്കത്തോടെ ഗോവിന്ദയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞു. മറ്റ് താരങ്ങൾ ഗോവിന്ദയെ മറി കടന്ന് മുന്നോട്ട് പോയി. ഗോവിന്ദയുടെ കരിയറിലെ വീഴ്ച അക്കാലത്ത് ബോളിവുഡിൽ ചർച്ചയായതാണ്.
അമിതമായ വിശ്വാസവും അന്ധവിശ്വാസവും ഗോവിന്ദയുടെ കരിയറിൽ വിനയായിട്ടുണ്ടെന്നാണ് സഹപ്രവർത്തകർ പറയുന്നത്. നടനെ അടുത്തറിഞ്ഞ പ്രമുഖ ഫിലിം അനലിസ്റ്റ് കോമൽ നഹ്ത ഒരിക്കൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. വളരെയധികം കഴിവുള്ള നടനാണ് ഗോവിന്ദ. എന്നാൽ അന്ധവിശ്വാസം നടനെ വീഴ്ചയിലേക്ക് നയിച്ചു. ജോത്സ്യത്തിൽ ഗോവിന്ദ വല്ലാതെ വിശ്വസിച്ചു.
എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് ജോത്സ്യൻമാർ പറയുന്നതനുസരിച്ചായിരുന്നു. ഇവർ പറയുന്നത് അക്ഷരംപ്രതി ഗോവിന്ദ അനുസരിക്കുമായിരുന്നെന്ന് കോമൽ നഹ്ത തുറന്ന് പറഞ്ഞു. താൻ കേട്ടറിഞ്ഞ ഒരു കാര്യവും ഇദ്ദേഹം അന്ന് പങ്കുവെച്ചു. ഒരു പേന നിങ്ങൾക്ക് നാശം കൊണ്ട് വരുമെന്ന് ജോത്സ്യൻ ഗോവിന്ദയോട് പറഞ്ഞു.
ഒരു ഗെയിം ഷോയുടെ അവതാരകനായിരുന്നു എന്ന് ഗോവിന്ദ. ജോത്സ്യന്റെ വാക്ക് കേട്ട് ഷോ ഷൂട്ട് ചെയ്യുന്ന സെറ്റിലേക്ക് പേന കൊണ്ട് വരുന്നത് ഗോവിന്ദ വിലക്കി. പേന എന്നത് കൊണ്ട് ജോത്സ്യൻ ഉദ്ദേശിച്ചത് ജേർണലിസ്റ്റിനെ ആയിരിക്കാം. എന്നാൽ ഗോവിന്ദ അദ്ദേഹം പറഞ്ഞത് അക്ഷരാർത്ഥത്തിൽ എടുത്തു.
സെറ്റിലേത്തുന്ന ഷോയുടെ പ്രേക്ഷകർ ഉൾപ്പെടെ പേന പുറത്ത് വെക്കണമെന്ന് ഗോവിന്ദ നിർദ്ദേശം നൽകിയെന്നും കോമൽ നെഹ്ത പറഞ്ഞു. നിർമാതാവ് പഹ്ലാജ് നിഹാലനിയും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഗോവിന്ദ പതിയെ അന്ധവിശ്വാസിയായി മാറി. സെറ്റിലെ അലങ്കാര വിളക്ക് താഴെ വീഴും, എല്ലാവരും മാറി നിൽക്കെന്ന് പറയും. തന്റെ അന്ധവിശ്വാസം അനുസരിച്ച് വസ്ത്രം മാറാൻ ആളുകളെ ഗോവിന്ദ ഉപദേശിക്കും.
ചില കാര്യങ്ങൾ ചെയ്യില്ല. ഇതിനൊപ്പം അലസതയും പെട്ടെന്ന് വഞ്ചിക്കാൻ പറ്റുന്ന സ്വഭാവവും കൂടി ചേർന്നതോടെ ഗോവിന്ദയ്ക്ക് കരിയറിൽ വീഴ്ച സംഭവിച്ചെന്ന് നിർമാതാവ് തുറന്ന് പറഞ്ഞു. സിനിമാ രംഗത്ത് ഗോവിന്ദയിന്ന് സജീവമല്ല. 2019 ലാണ് നടന്റെ അവസാന സിനിമ പുറത്തിറങ്ങിയത്. സുനിത അഹുജയാണ് ഗോവിന്ദയുടെ ഭാര്യ. യഷ്വർദൻ അഹുജ, ടിന അഹുജ എന്നിവരാണ് മക്കൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്