നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്കും ഭർത്താവ് ശ്രേയസിനും ആശംസകള്‍ അറിയിക്കാനാണ് ഗവർണർ കുടുംബസമേതം എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ഗവർണർ എത്തിയത്. വീട്ടിലെത്തിയ ഗവർണർക്ക് താരം സദ്യ വിളമ്പി. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിചാണ് മടങ്ങിയത്.
''ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്ബതികളെ അനുഗ്രഹിക്കാനായി 'ലക്ഷ്മി' സന്ദർശിച്ചപ്പോള്‍. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.''- എന്ന കുറിപ്പുമായാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്