ഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗിൽ ശുഐബ് മാലിക്കിന്‍റെ കളി കാണാൻ ഭാര്യയും നടിയുമായ സന ജാവേദ് എത്തിയതായി റിപ്പോർട്ട്. സ്റ്റേഡിയത്തിന്‍റെ വി.ഐ.പി ഏരിയയിൽ ഇരുന്ന് ഭർത്താവിനെ പ്രോത്സാഹിപ്പിക്കുന്ന സന ജാവേദിന്‍റെ ദൃശ്യങ്ങൾ വൈറലായിരുന്നു. എന്നാൽ ഇതിലെ ആരാധകരുടെ പ്രതികരണമാണ് ഇപ്പോൾ വൈറൽ ആവുന്നത്. സന ജാവേദിനെ ആരാധകർ വരവേറ്റത് 'സാനിയ മിർസ' വിളികളോടെയാണ്.
അതേസമയം സന ജാവേദിനെ ഇത് ക്ഷുഭിതയാക്കിയെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സന ജാവേദ് ഇരിക്കുന്നതിന് തൊട്ടടുത്തെത്തിയാണ് ആരാധകർ 'സാനിയ' വിളികൾ നടത്തിയത്. ആദ്യം സന ഈ വിളികൾ അവഗണിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കി ചിരിക്കുന്നുണ്ട്. മറ്റൊരു വിഡിയോയിൽ മാലിക്കും സനയും മത്സരശേഷം ഒന്നിച്ച് നടന്ന് നീങ്ങുമ്പോഴും ആരാധകർ 'സാനിയ' എന്ന് വിളിക്കുന്നത് കേൾക്കാം. ഇതുകേട്ടതും ആരാധകർക്ക് നേരെ രൂക്ഷമായി നോക്കി ഇരുവരും നടന്ന് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹമോചനത്തിന് ശേഷം വിവാദങ്ങൾക്കൊന്നും ഇടവരുത്താതെയാണ് സാനിയ മിർസയുടെ പ്രതികരണങ്ങൾ ഉണ്ടായത്. പാക് ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ശുഐബ് മാലിക് രണ്ടാം ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായ സാനിയ മിർസയുമായി വേർപിരിഞ്ഞാണ് പാക് നടിയായ സന ജാവേദിനെ വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും അടുപ്പത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്