ബോളിവുഡിലെ താര റാണിയാണ് കരീന കപൂർ. 42 കാരിയായ കരീനയ്ക്ക് ഇന്നും ആരാധകർ ഏറെ ആണ്. സെയിഫ് അലി ഖാനെ വിവാഹം ചെയ്ത കരീന കരിയറിനും കുടുംബ ജീവിതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന താരമാണ്.
അതേസമയം കരീനയുടെ കരിയറിലോ വ്യക്തിപരമായ കാര്യങ്ങളിലോ താരം എടുക്കുന്ന തീരുമാനങ്ങളെ ഭർത്താവ് സെയ്ഫ് അലി ഖാൻ എതിർക്കാറില്ല. മുമ്പ് ഒരിക്കല്‍ ഇതേക്കുറിച്ച് കരീന തുറന്ന് സംസാരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെക്കുറിച്ച് അർബാസ് ഖാന്റെ ടോക് ഷോയില്‍ ആണ് കരീന ഇക്കാര്യം സംസാരിച്ചത്.
നിങ്ങള്‍ നരകത്തില്‍ പോകും സെയ്ഫ്, ഭാര്യയെ ബിക്കിനി ധരിക്കാൻ അനുവദിക്കാൻ നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. കമന്റ് വായിച്ച കരീന ഇതിന് മറുപടി നല്‍ക്കുകയായിരുന്നു. ബിക്കിനി ധരിക്കുന്നതില്‍ നിന്നും എന്നെ തടയാൻ സെയ്ഫ് ആരാണ്. നീയെന്തിനാണ് ബിക്കിനി ധരിക്കുന്നതെന്നോ എന്തിനാണിങ്ങനെ ചെയ്യുന്നതെന്നോ സെയ്ഫ് ഒരിക്കലും ചോദിക്കില്ല. തങ്ങളുടേത് ഉത്തരവാദിത്വമുള്ള റിലേഷൻഷിപ്പാണെനന്നായിരുന്നു കരീന അന്ന് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്