ആമാശയം ഇല്ലാതെ ജീവിച്ച ഫുഡ് ബ്ലോഗർ നടാഷ ദിദീ അന്തരിച്ചു; മരണ വിവരം അറിയിച്ചു ഭർത്താവ് 

MARCH 27, 2024, 4:17 PM

പൂനെ:  സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ പ്രശസ്ത ഫുഡ് ബ്ലോഗർ നടാഷ ദിദ്ദി (50) അന്തരിച്ചതായി റിപ്പോർട്ട്. 'ദ് ഗട്ട്‌ലെസ് ഫുഡി' എന്ന പേരിലുള്ള നടാഷയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ നടാഷയുടെ ഭർത്താവാണ് മരണവിവരം ആരാധകരെ അറിയിച്ചത്.  

'വളരെ വേദനയോടും ദുഃഖത്തോടും കൂടി ആണ് എന്റെ ഭാര്യ നടാഷ ദിദ്ദിയുടെ വേർപാട് അറിയിക്കുന്നത്, അവർ നമ്മെ വിട്ടു പോയി'- എന്നാണ് ഇൻസ്റ്റഗ്രാം കുറിപ്പിൽ അദ്ദേഹം പറഞ്ഞത്. ആമാശയം ഇല്ലാതെ ജീവിച്ചിരുന്ന നടാഷയുടെ വീഡിയോകൾക്ക് ഇൻസ്റ്റഗ്രാമിലടക്കം വലിയ പ്രാചരം ആണ് ലഭിച്ചത്

അതേസമയം നടാഷയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ പല അഭിമുഖങ്ങളിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു നടാഷ വെളിപ്പെടുത്തിയിരുന്നു. വയറ്റിൽ മുഴകൾ രൂപപ്പെട്ടതിനെ തുടർന്നു ശസ്ത്രക്രിയയിലൂടെ ആമാശയം മുഴുവൻ നീക്കം ചെയ്തിരുന്നു. ഇതിനുശേഷം വളരെക്കുറച്ചു ഭക്ഷണമാണ് നടാഷ കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചതിനുശേഷം തലകറക്കവും ക്ഷീണവും ഉണ്ടാകാറുണ്ടെന്നും അവർ തന്റെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam