കവർച്ച ശ്രമത്തിനിടെ ഇറ്റലി ഇതിഹാസം റോബർട്ടോ ബാജിയോയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ അഞ്ചംഗ കവർച്ച സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.
അക്രമികളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അക്രമികളിലൊരാൾ തോക്ക് കൊണ്ട് ബാജിയോയുടെ തലയിൽ ശക്തമായി അടിച്ചു. തുടർന്ന് സംഘം ബാഗിയോയെയും കുടുംബാംഗങ്ങളെയും മുറിയിൽ പൂട്ടിയിട്ട ശേഷം വീടു കൊള്ളയടിച്ചു മടങ്ങി.
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് താരത്തെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് ഗുരതരമായ പരുക്കേറ്റില്ലെന്നും പക്ഷേ, ഏതാനും തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നുവെന്നും പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറയുന്നുവെന്നും ബാജിയോ പിന്നീട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്