സെർബിയൻ ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിചിനെ വിമാനത്തില്‍ കണ്ടുമുട്ടിയ ചിത്രം പങ്കുവച്ചു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്പെയിനിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇരുവരും കണ്ടുമുട്ടിയത് എന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.
ഇരുവരും ചേർന്ന് നില്‍ക്കുന്ന ചിത്രമാണ് സ്റ്റാലിൻ 'എക്സില്‍' പങ്കുവെച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.സ്റ്റാലിൻ വലിയ കായിക പ്രേമിയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ എം.എസ് ധോണിയുടെ ആരാധകനായ സ്റ്റാലിൻ 'തമിഴ്നാടിന്റെ ദത്തുപുത്രൻ' എന്നാണ് ധോണിയെ വിശേഷിപ്പിച്ചത്.
അതേസമയം എട്ട് ദിവസത്തെ സ്പെയിൻ സന്ദർശനത്തിന് ശനിയാഴ്ചയാണ് സ്റ്റാലിൻ പുറപ്പെട്ടത്. തമിഴ്നാട്ടിലേക്ക് സംരംഭകരെ എത്തിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്