സിനിമ മേഖലയിലെ നിർമിതബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് വാചാലനായി ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജെയിംസ് കാമറൂൺ. എത്ര വികസിതമായ എഐ സാങ്കേതികവിദ്യ വന്നാലും കല സൃഷ്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് കാമറൂൺ പറഞ്ഞു.
ഡിസംബർ 19-ന് തിയറ്ററുകളിലെത്തുന്ന തന്റെ പുതിയ ചിത്രമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’മായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വൈകാരിക ബുദ്ധി, സഹജാവബോധം, യുക്തിബോധം എന്നിവ കൊണ്ടാണ് കലാസൃഷ്ടികൾ ഉണ്ടാകുന്നത്. ഇതിനെയൊന്നും ഒരു എഐക്കും അനുകരിക്കാൻ കഴിയില്ല.
സർഗാത്മകത ഉപബോധമനസ്സിൽ നിന്ന് ഉരിത്തിരിയുന്നതിനാൽ അതിന്റെ കണക്കെടുപ്പും അസാധ്യമാണെന്ന് കാമറൂൺ വ്യക്തമാക്കി. കലാകാരന്മാരുടെ കയ്യിൽ തന്നെയാണ് സകല നിയന്ത്രണവും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് സിനിമകൾക്ക് തിരക്കഥയെഴുതാൻ എഐ ടൂളിന്റെ ആവശ്യമില്ലെന്നും, ചിലപ്പോൾ 20 വർഷത്തിന് ശേഷം എഐ മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാർ നേടിയാൽ മാത്രം അതിനെ ഗൗരവമായി എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്