സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. താരം പങ്കുവെക്കുന്നു കുറിപ്പുകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഈയിടെ ആയി ചർച്ചയാവാറുണ്ട്. അടുത്തിടെ തന്റെ ചിത്രമായ ഗോൾഡിന്റെ പരാജയത്തെക്കുറിച്ച് അൽഫോൺസ് പുത്രൻ പങ്കുവച്ച പോസ്റ്റ് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം ഇനി സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കുടുംബാംഗങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും അവരുടെ സമാധാനത്തിന് വേണ്ടി ഇനിമുതൽ സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പങ്കുവെക്കില്ലെന്നും ആണ് അൽഫോൺസ് പോസ്റ്റിൽ പറയുന്നത്.
'ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാന്‍ ഇനി ഇന്‍സ്റ്റഗ്രാം ആന്‍ഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു .ഞാന്‍ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്' എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്