കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. രേണുക സ്വാമി എന്ന യുവാവിനെ കൊന്ന കേസിലാണ് ദര്‍ശനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രദുര്‍ഗ സ്വദേശിയായിരുന്നു രേണുക സ്വാമി. ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം.
ബംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ വച്ചാണ് രേണുക സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സോമനഹള്ളിയിലെ അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഒമ്പത് പേരെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് കേസില്‍ ദര്‍ശന്റെ സാന്നിധ്യം തെളിയുന്നതും അറസ്റ്റിലേക്ക് എത്തുന്നതും.
ദർശൻ പറഞ്ഞ പ്രകാരം വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തുടര്‍ന്ന് മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
കന്നഡ സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ദര്‍ശന്റെ അറസ്റ്റ്. കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് ദര്‍ശന്‍. ഡി ബോസ് എന്ന് ആരാധകര്‍ വിളിക്കുന്ന താരം കന്നഡ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്