ചെന്നൈ: നവജാതശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് യൂട്യൂബർ ഇർഫാൻ രംഗത്ത്.
അതേസമയം തന്റെ പ്രവൃത്തി ദുരുദ്ദേശ്യത്തോടെ അല്ലെന്നും സംസ്ഥാനത്തെ മെഡിക്കല്‍ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിന് നല്‍കിയ വിശദീകരണക്കത്തില്‍ ഇർഫാൻ വ്യക്തമാക്കി.
ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണ് ഇർഫാനെ പുതിയ വിവാദത്തിലാക്കിയത്.
നേരത്തെ ദുബായില്‍ വച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി യൂട്യൂബിലൂടെ പരസ്യമാക്കിയ സംഭവത്തിലും ഇർഫാൻ വിവാദത്തിലായിരുന്നു. അന്നും മാപ്പപേക്ഷ നടത്തി ആണ് ഇയാൾ രക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്