തന്റെ അവസാന ഗാനം മകന് സമർപ്പിച്ച് ഗായിക ക്യാറ്റ് ജാനിസ് വിടവാങ്ങി. സാർകോമ ക്യാൻസറുമായി മല്ലിടുകയായിരുന്ന ഗായിക മുപ്പത്തിയൊന്നാം വയസ്സിലാണ് മരണമടഞ്ഞത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കുടുംബാംഗങ്ങൾ ജാനിസിന്റെ മരണവാർത്ത അറിയിച്ചത്. 'ഇന്ന് രാവിലെ, ക്യാറ്റ് ജാനിസ് വളർന്ന വീട്ടിൽ, കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്റെ സ്വർഗ്ഗീയ സ്രഷ്ടാവിന്റെ വെളിച്ചത്തിലേക്കും സ്നേഹത്തിലേക്കും സമാധാനപരമായി പ്രവേശിച്ചു.'- കുടുംബം പറഞ്ഞു.
കാൻസർ ബാധിതയായ ക്യാറ്റ് ജാനിസ് കഴിഞ്ഞ മാസം ടിക് ടോക്കിൽ ഒരു ഗാനം പോസ്റ്റ് ചെയ്യുകയും ഇത് തന്റെ അവസാന ഗാനമായിരിക്കുമെന്ന് ആരാധകരോട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിൽ നിന്നുള്ള എല്ലാ വരുമാനവും തന്റെ ഏഴു വയസ്സുള്ള മകന് ജാനിസ് നൽകുകയും ചെയ്തു.
2021-ലാണ് ജാനിസിന് സാർക്കോമ എന്ന അപൂർവ ട്യൂമർ കണ്ടെത്തിയത്. ജനുവരി 15-ന്, തൻ്റെ കാൻസർ പുരോഗമിക്കുകയാണെന്നും, സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായെന്നും, അവർ ആരാധകരെ അറിയിച്ചു.
ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ എന്നിവയ്‌ക്ക് വിധേയമാകുമ്പോഴും ജാനിസ് സംഗീതവും സോഷ്യൽ മീഡിയ കണ്ടന്റുകളും നിർമ്മിക്കുന്നത് തുടർന്നു. 2022 ജൂലൈ 22-ന് കാൻസർ മുക്തയായി പ്രഖ്യാപിക്കുകയും ഒരു വർഷത്തോളം രോഗമില്ലാതെ ജീവിക്കുകയും ചെയ്തു. ജൂണിൽ, വീണ്ടും ശ്വാസകോശത്തിൽ ക്യാൻസർ തിരിച്ചെത്തിയതായി ഗായിക പങ്കുവയ്ക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്