ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസ് രണ്ടാം വരവിനൊരുങ്ങുകയാണ്.
ഇപ്പോഴിതാ ബിടിഎസ് ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടി വന്നെത്തിയിരിക്കുകയാണ്. ബിടിഎസ് താരമായ ഗോൾഡൻ മാക്നെ ജങ്കൂക്കിന്റെ 'ഗോള്‍ഡൻ ദ മൊമെന്റ്സ്' ഇന്ത്യയിലെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജങ്കൂക്കിന്റെ ആദ്യത്തെ സോളോ ആൽബമായ 'ഗോൾഡൻ' ഡിസംബർ 12 മുതൽ 2026 ജനുവരി 11വരെ മുംബൈയിലെ പ്രശസ്തമായ മെഹബൂബ് സ്റ്റുഡിയോസിൽ പ്രദർശിപ്പിക്കും.
കൊറിയൻ എന്റർടെൻമെന്റ് കമ്പനിയായ ഹൈബി കുറച്ചു ദിവസങ്ങൾക്ക് മുന്നെ അവരുടെ ഒഫീഷ്യൽ ഇന്ത്യൻ സോഷ്യൽ മീഡിയ പേജ് ലോഞ്ച് ചെയ്തിരുന്നു.
പരിപാടിയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിൽപന ആരംഭിച്ചിട്ടുണ്ട്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് എക്സിബിഷന്റെ പ്രത്യേക പ്രിവ്യൂ നൈറ്റിൽ പങ്കെടുക്കാനും അവസരമുണ്ട്. 1499 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. നിലവിൽ നിരവധി ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ വഴി വിറ്റു പോയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
