വിവാഹമോചിതരായെങ്കിലും ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മിലുള്ള നിയമപോരാട്ടം അവസാനിക്കുന്നില്ല. 2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു.
ബ്രാഡ് പിറ്റിൻ്റെ ആത്യന്തികമായ ആഗ്രഹം ഈ ക്രിസ്മസിന് തൻ്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കണമെന്നാണ്. ഡിസംബർ 18-ന് ഓസ്‌കാർ ജേതാവ് കൂടിയായ പിറ്റിന് 61 വയസ്സ് തികയുകയാണ്. കുട്ടികളെ കാണാതെ ബ്രാഡ് പിറ്റ് അതീവ വിഷമത്തിലാണെന്ന് നടനോട് അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, നോക്‌സ്, വിവിയന്‍ എന്നിങ്ങനെ ആറ് മക്കളാണ് ബ്രാഡ്പിറ്റ്, ആഞ്ജലിന ദന്പതികള്‍ക്കുള്ളത്. ബ്രാഡ് പിറ്റിന്റെ മകള്‍ ജോളി പിറ്റ് തന്റെ പേരില്‍ നിന്നും പിതാവിന്റെ പേര് എടുത്ത് മാറ്റാന്‍ കോടതിയെ സമീപിച്ചിരുന്നു. മറ്റ് മക്കള്‍ പലരും അനൗപചാരികമായി പേര് മാറ്റി. ഇളയ മക്കളായ വിവിയനേം നോക്‌സിനേം മാത്രമാണ് ബ്രാഡ് പിറ്റ് കാണുന്നത്.
വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്ക് കോടതി വിട്ടുനല്‍കുകയുമായിരുന്നു. കുട്ടികളെ കാണാനുള്ള അവകാശം ബ്രാഡ് പിറ്റിന് നല്‍കുകയും ചെയ്തു
അതേസമയം ക്രിസ്മസിന് പിറ്റും കുട്ടികളും ഒത്തുചേരുമോ എന്ന് വ്യക്തമല്ലെങ്കിലും താരം തൻ്റെ കാമുകി ഇനെസ് ഡി റാമോണു ബന്ധം സൂക്ഷിക്കുന്നുണ്ട്. കാരണം അവർ താങ്ക്സ്ഗിവിംഗിൽ ഒരുമിച്ച് സമയം ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്