ഹോളിവുഡില്‍ വലിയ ആരാധകവൃന്ദമുള്ള അഭിനേതാക്കളാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഇരുവരും വേർപിരിഞ്ഞ വാർത്ത ആരാധകർ ഞെട്ടലോടെ ആണ് സ്വീകരിച്ചത്. ഇപ്പോൾ താരങ്ങളുടെ മകൾ ഷിലോ ജോളി-പിറ്റ് തൻ്റെ അവസാന നാമം ആയ പിതാവിന്റെ പേര് നീക്കം ചെയ്യുണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വലിയ വാർത്തയായിരുന്നു.
മകൾ ഷിലോ ജോളി-പിറ്റിന്റെ പുതിയ നടപടി കാരണം നടൻ ബ്രാഡ് പിറ്റ് വേദനിക്കുന്നതായി ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒന്നിന് പുറകെ ഒന്നായി മുൻ ഭാര്യ ആഞ്ജലീന ജോളിയും കുട്ടികളും അദ്ദേഹത്തിൻ്റെ അവസാന നാമം ഉപേക്ഷിക്കുകയാണ്. ഇപ്പോൾ നടനോട് അടുത്ത ഒരു സ്രോതസ്സ് പറയുന്നത് അനുസരിച്ചു അദ്ദേഹം ഇക്കാര്യത്തിൽ ഏറെ 'അസ്വസ്ഥനാണ്'.
കുട്ടികൾ തൻ്റെ അവസാന നാമം ഉപേക്ഷിക്കുന്നതിൽ ബ്രാഡ് പിറ്റ് അസ്വസ്ഥനാണ് എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. 2016ലാണ് ആഞ്ജലീന ജോളിയില്‍ നിന്നും ബ്രാഡ് പിറ്റ് വിവാഹമോചനം നേടിയത്. വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുഞ്ഞുങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആഞ്ജലീന ആദ്യമായി ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്ക് കോടതി വിട്ടുനല്‍കുകയുമായിരുന്നു. കുട്ടികളെ കാണാനുള്ള അവകാശം ബ്രാഡ് പിറ്റിന് നല്‍കുകയും ചെയ്തു. എന്നാൽ അമ്മയെ മാത്രമല്ല 15 വയസ്സുള്ള അവളുടെ സഹോദരി വിവിയെന്നും പിതാവ് ഉപദ്രവിച്ചു എന്ന് തോന്നിയതിന് തൊട്ടു പിന്നാലെ ആണ് ഷിലോ തൻ്റെ പേരിൽ നിന്ന് പിറ്റിനെ ഒഴിവാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഷിലോ തൻ്റെ അവസാന നാമം ഉപേക്ഷിച്ചുവെന്ന് അയാൾക്ക് അറിയാം, ഇക്കാര്യത്തിൽ അയാൾ അസ്വസ്ഥനാണ്. അവൾ ജനിച്ച സമയത്തേക്കാൾ സന്തോഷം അയാൾക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. അയാൾക്ക് എപ്പോഴും തന്റെ മകളെ വേണം," എന്നാണ് ബ്രാഡ് പിറ്റുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ഉള്ള ആൾ പ്രതികരിച്ചത്.
അതേസമയം 60 കാരനായ ബ്രാഡ് പിറ്റ് തൻ്റെ പകുതി പ്രായമുള്ള ജ്വല്ലറി ഡിസൈനറായ ഇനെസ് ഡി റാമോണുമായി ഇപ്പോൾ ഡേറ്റിംഗ് നടത്തുന്നതായി ആണ് റിപ്പോർട്ട്. 2022-ലാണ് ഈ ദമ്പതികളെ കുറിച്ച് ആദ്യമായി വാർത്തകൾ പുറത്തു വന്ന് തുടങ്ങിയത്. ചില റിപ്പോർട്ടുകൾ പ്രകാരം അവർ ഒരുമിച്ച് താമസം മാറിയതായും സൂചനയുണ്ട്.
അതേസമയം ബ്രാഡ് പിറ്റിൻ്റെ മകൾ ഷിലോ പേര് മാറ്റത്തിന് അപേക്ഷ നൽകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം ഷിലോ ജോളി പിറ്റിന് പകരം ഷിലോ ജോളി എന്ന പേരായിരിക്കും ഇനി ലഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്