'ബോളിവുഡ് നടന്മാർ സഹപ്രവർത്തകരായ സ്‌ത്രീകളെ ചൂഷണം ചെയ്യുന്നു';ഞെട്ടിക്കുന്ന ആരോപണവുമായി കങ്കണ 

SEPTEMBER 17, 2024, 12:42 PM

ഡല്‍ഹി: ബോളിവുഡ് നടന്മാർ സഹപ്രവർത്തകരായ സ്‌ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ തുറന്നടിച്ചു കങ്കണ റണൗട്ട്. ഒരു സ്വകാര്യ ചാനലിനോട് ആണ് കങ്കണ തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

കങ്കണയുടെ വാക്കുകള്‍:

'ഈ വീരന്മാർ എങ്ങനെയാണ് സ്‌ത്രീകളെ ആക്രമിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അവർ നടിമാരെ അത്താഴത്തിന് ക്ഷണിക്കുന്നു. അവർക്ക് നിരന്തരം മെസേജുകള്‍ അയക്കുന്നു. വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുന്നു. കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം നോക്കൂ. എനിക്കെതിരെ ഉണ്ടായ ബലാത്സംഗ ഭീഷണി നോക്കൂ. നമ്മുടെ സമൂഹം സ്‌ത്രീകളെ ബഹുമാനിക്കുന്നില്ല. സിനിമാ വ്യവസായവും വ്യത്യസ്‌തമല്ല. കോളേജ് വിദ്യാർത്ഥികള്‍ പോലും സ്‌ത്രീകളെക്കുറിച്ച്‌ മോശം അഭിപ്രായങ്ങള്‍ പറയുന്നു. നായകന്മാരും വ്യത്യസ്‌തരല്ല. അവരും ഇതുപോലെയാണ്. '

vachakam
vachakam
vachakam

'ജോലിസ്ഥലത്ത് ഒരു സ്‌ത്രീയോട് അവർ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഒരിക്കല്‍ പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാനോട് സിനിമാ മേഖലയിലെ ലൈംഗികാതിക്രമത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവർ പറഞ്ഞത് 'ലൈംഗികമായി പീഡിപ്പിക്കും ഒപ്പം ഭക്ഷണവും നല്‍കും' എന്നായിരുന്നു. സിനിമാ മേഖലയിലെ സ്‌ത്രീകളുടെ അവസ്ഥ ഇതാണ്' എന്നാണ് കങ്കണ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam