ബില്ലി റേ സൈറസ് വിവാഹമോചനത്തിനായുള്ള അപേക്ഷ നൽകിയതായി റിപ്പോർട്ട്. വെറും ഏഴ് മാസത്തെ ദാമ്പത്യത്തിന് ശേഷം ആണ് ഭാര്യയും ഗായികയുമായ ഫയർറോസുമായുള്ള വിവാഹമോചനത്തിന് ബില്ലി റേ സൈറസ് അപേക്ഷ നൽകിയത്.
62-കാരനായ സംഗീതജ്ഞൻ 36-കാരിയെ ഏഴ് മാസങ്ങൾക്ക് മുൻപാണ് വിവാഹം ചെയ്തത്. പൊരുത്തപ്പെടാത്ത താല്പര്യങ്ങളും അനുചിതമായ ദാമ്പത്യ പെരുമാറ്റം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആണ് വിവാഹ മോചന അപേക്ഷ നൽകിയിരിക്കുന്നത്. മെയ് 22 ന് ആണ് അദ്ദേഹം കോടതിയിൽ അപേക്ഷ നൽകിയത്.
ഫയർറോസിന്റെ ഭാഗത്തു നിന്നും ഉണ്ടായ വഞ്ചന കാരണം വിവാഹ ബന്ധം സൈറസ് അസാധുവാക്കാൻ ശ്രമിക്കുന്നു എന്നും ആരോപണവിധേയമായ വഞ്ചനയെക്കുറിച്ച് താൻ അറിഞ്ഞിരുന്നെങ്കിൽ ഹോഡ്ജസിനെ വിവാഹം കഴിക്കില്ലായിരുന്നുവെന്നും വിവാഹ മോചന അപേക്ഷയിൽ പറയുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ വഞ്ചനയുടെയും അനുചിതമായ പെരുമാറ്റത്തെയും കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ ഇരുവർക്കും അവരുടെ ഉടമസ്ഥതയിലുള്ള സ്വത്ത് വെവ്വേറെ സൂക്ഷിക്കാൻ കഴിയണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്.
2023 ഒക്ടോബറിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹിതരായ ശേഷം സംഗീതജ്ഞർ നിരവധി ഗാനങ്ങൾ ഒരുമിച്ച് പുറത്തിറക്കിയിരുന്നു. അതേസമയം ഹോഡ്ജസോ സൈറസോ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിവാഹമോചനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈറസ് മുമ്പ് രണ്ടുതവണ വിവാഹിതനായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്