ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും രണ്ട് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞത് എല്ലാവർക്കുമറിയാം. പക്ഷേ അവർ പരസ്പരം പുലർത്തുന്ന ബഹുമാനം ശരിക്കും പ്രചോദനം നൽകുന്നതാണ്. ജെ.ലോയുടെ കരിയറിനെ അഫ്ലെക്ക് തുടർന്നും പിന്തുണയ്ക്കുന്നു. വരാനിരിക്കുന്ന 'കിസ് ഓഫ് ദി സ്പൈഡർ വുമൺ' എന്ന സംഗീത ചിത്രത്തിൽ ജെന്നിഫര്‍ ലോപ്പസ് അഭിനയിക്കുന്നുണ്ട്.
സിനിമയുടെ ന്യൂയോർക്ക് സിറ്റി പ്രീമിയറിൽ ജെ.ലോയ്‌ക്കൊപ്പം, സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഫ്ലെക്കും പരിപാടിയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു. അഫ്ലെക്കും മാറ്റ് ഡാമണിന്റെ ആർട്ടിസ്റ്റ് ഇക്വിറ്റി പ്രൊഡക്ഷൻ കമ്പനിയും ചിത്രത്തിന്റെ സഹനിർമ്മാതാവായിരുന്നു. ചടങ്ങിൽ, മുൻ ദമ്പതികൾ ഒരുമിച്ച് പോസ് ചെയ്തു. പ്രദർശനത്തിന് മുന്നോടിയായി, ജെന്നിഫര്‍ ചിത്രം പരിചയപ്പെടുത്തുകയും തന്റെ മുൻ ഭർത്താവിന് നന്ദി പറയുകയും ചെയ്തു.
Kiss of the Spider Woman, ഡിയഗോ ലൂനയും ടൊനാറ്റിയുഹും നായകനായെത്തുന്ന ഈ ചിത്രം, 1976-ല്‍ പുറത്തിറങ്ങിയ മാനുവല്‍ പ്യൂഗ് നോവലിന്റെ ബ്രോഡ്വേ ക്ലാസിക് ആസ്പദമാക്കിയതാണ്. ചിത്രം ഒക്ടോബര്‍ 10-ന് ലോകമെമ്പാടും റിലീസ് ചെയ്യപ്പെടും.
2002-ലാണ് ലോപ്പസും ആഫ്ലെക്കും ആദ്യമായി കണ്ടുമുട്ടിയത്. ഗിഗ്ലി എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഇത്. കണ്ടുമുട്ടിയതിന് ശേഷം ഡേറ്റിങ് തുടർന്ന ഇരുവരും തമ്മിൽ വിവാഹ നിശ്ചയം വരെ എത്തി. എങ്കിലും 2004-ല്‍ ബന്ധം അവസാനിച്ചു. തുടര്‍ന്ന് ഇരുവരും വ്യത്യസ്തമായ പ്രണയ ബന്ധങ്ങളില്‍ പ്രവേശിക്കുകയും കുഞ്ഞുങ്ങൾ ഉൾപ്പെടെ കുടുംബജീവിതം നയിക്കുകയും ചെയ്തു.
2021-ല്‍ ആണ് പഴയ പ്രണയം വീണ്ടും ഉണര്‍ന്നത്. അപ്പോഴേക്കും പഴയ പ്രണയ ജോഡികൾ രണ്ടു പേരും വിവാഹ മോചിതരായിരുന്നു. അങ്ങിനെ 2022-ല്‍ ലാസ് വെഗാസില്‍ ലളിതമായ ചടങ്ങില്‍ വിവാഹം കഴിച്ചു. ഒരു മാസം കഴിഞ്ഞ് ജോര്‍ജിയയില്‍ വലിയ ആഘോഷവിവാഹവും നടന്നു. ഇതും അധിക കാലം നീണ്ടില്ല 2024-ല്‍ ലോപ്പസ് വിവാഹമോചനക്കുറിപ്പു നല്‍കി. 2025 ൽ വിവാഹമോചിതരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്