ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലാകെ വൻ വിവാദങ്ങൾ ആണ് പുറത്തു വരുന്നത്. സിനിമാ ലോകത്ത് നേരിടുന്ന ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി കസ്തൂരി.
മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്നാണ് കസ്തൂരി പറയുന്നത്. മോശമായി പെരുമാറിയതിന് താന്‍ പ്രൊഡക്ഷന്‍ മാനേജരുടെ കരണത്ത് അടിച്ചുവെന്നും താരം വെളിപ്പെടുത്തി.
''ഇന്‍ഡസ്ട്രിയില്‍ ചില വിവരദോഷികളെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാളത്തില്‍. അതുകൊണ്ടാണ് ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നിര്‍ത്തിയത്. വളരെ മോശം സമീപനമായിരുന്നു. പ്രൊഡക്ഷന്‍ ടീമിലുള്ള നിരവധി പേര്‍ മോശമായി പെരുമാറിയിട്ടുണ്ട്. ഒരു പ്രൊഡക്ഷന്‍ മാനേജരെ ഞാന്‍ കരണത്തടിക്കുക വരെയുണ്ടായി. സംവിധായകനും മോശമായി പെരുമാറി. അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.'' എന്നാണ് നടി പറഞ്ഞത്.
ഞാന്‍ വളരെ ബോള്‍ഡാണ്. പ്രതികരിക്കും. എന്നാലും ശ്രമിച്ചു നോക്കാം എന്നു കരുതിയാണ് അവര്‍ സമീപിക്കുന്നത്. ഇവർക്ക് യാതൊരു വിവരവുമില്ല. ഇപ്പോൾ കേരളത്തിലെ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇവിടെ തമിഴ്‌നാട്ടില്‍ ഒരാളും സംസാരിക്കാനുള്ള ധൈര്യം പോലും കാണിക്കുന്നില്ല. അവര്‍ക്ക് സംസാരിക്കാന്‍ ഭയമാണ്. ഖുശ്ബുവിനെ പോലുള്ളവര്‍ക്കും സംസാരിക്കാന്‍ ഭയമാണെന്നും കസ്തൂരി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്