വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നാണ് ഓരോ മലയാളിയും ചോദിക്കുന്നത്.
സ്വര്‍ണം മോഷണ കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലാകുകയും ചെയ്തതോടെ വീണ്ടും ഈ വിവാദത്തിൽ ചർച്ച ചൂടേറി.
ഇതോടെ സിബിഐ അന്വേഷണത്തിനെതിരെ അടക്കം ബാലുവിന്റെ പിതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇന്നാല്‍ ഈ പശ്ചാത്തലത്തിലൊന്നം തനിക്കു ചുറ്റും നടക്കുന്ന വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മി തയ്യാറായിരുന്നില്ല.
എന്തുകൊണ്ട് ലക്ഷ്മി ഇതേപ്പറ്റി ഒന്നും പറയുന്നില്ല എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവന്ന കമന്റുകളും. അപകടത്തിന് ശേഷം ഇതാദ്യമായി ലക്ഷ്മി പരസ്യമായി ഒരു മാധ്യമത്തിന് മുന്നില്‍ വരികയാണ്. സ്വകാര്യ ന്യൂസ് ചാനലിലാണ് ലക്ഷ്മി ആദ്യമായി പ്രതികരിച്ചത്.
താനൊരു സാധാരണക്കാരിയാണെന്നും ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും ലക്ഷ്മി പറയുന്നു.
തനിക്കൊന്നും നോക്കാനില്ല. തന്റെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതിയാകുമെന്നും ലക്ഷ്മി ഇടറിയ സ്വരത്തിൽ പറയുന്നു. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്നും വൈകിട്ടാണ് ചാനൽ സംപ്രേക്ഷണം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്