നടൻ ബാലയും ഗായിക അമൃതയും തമ്മിലുള്ള വിവാദത്തിനിടെ ചന്ദന സദാശിവ റെഡ്ഡി എന്ന യുവതിയെ ബാല മുൻപ് വിവാഹം കഴിച്ചിരുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. തന്നെ വിവാഹം കഴിക്കും മുമ്പ് ചന്ദനയെ വിവാഹം കഴിച്ചിരുന്നുവെന്ന് അമൃത തന്നെയാണ് ആരോപിച്ചത്.
ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്നാണ് ബാല പറയുന്നത്.
താൻ നിയമപരമായി രണ്ട് വിവാഹം മാത്രമേ ചെയ്തിട്ടുള്ളു. അതിൽ രണ്ടാമത്തെയാൾ കോകിലയാണ്. ചന്ദന തന്റെ ബാല്യകാല പ്രണയിനി ആണെന്നും ആണ് താരം പറയുന്നത്. ഈ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാൻ നാല് കെട്ടിയവൻ അല്ല. നിയമപരമായി രണ്ട് കല്യാണം ആണ് കഴിച്ചത്. അതിൽ രണ്ടാമത്തയാളാണ് കോകില. ചന്ദന സദാശിവ റെഡ്ഡിയും കോകിലയും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ ചന്ദനയും ഞാനും ഒന്നിച്ച് പഠിച്ചതാണ്. ഞങ്ങള്‍ പ്രണയിച്ചിരുന്നു. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു. വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു. ഇത് ഞാന്‍ അമൃതയോട് പറഞ്ഞിട്ടുണ്ട് ബാല പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്