കുംഭമേളയിൽ വൈറലായ മോണലിസയുടെ വിവാഹം; മകളെ തട്ടിക്കൊണ്ട് പോയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി നൽകി പിതാവ് 

MARCH 14, 2026, 12:24 AM

ഭോപാൽ: കുംഭമേളയിൽ വൈറലായ യുവതി മോണലിസ ഭോസ്ലെ കേരളത്തിൽ വിവാഹിതയായ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജയ്‌സിങ് ഭോസ്ലെ രംഗത്തെത്തി. മകളെ മതംമാറ്റുന്നതിനായി തട്ടിക്കൊണ്ടുപോയതാണെന്നാരോപിച്ച് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ 18 കാരിയായ മോണലിസ ഭോസ്ലെയും ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ 25 കാരനായ മുഹമ്മദ് ഫർമാൻ എന്ന യുവാവും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തിന് കുടുംബാംഗങ്ങൾ തടസ്സം നിൽക്കുന്നുവെന്ന പരാതിയുമായി മോണലിസ നേരത്തെ തമ്പാനൂർ പൊലീസ് സ്റ്റേഷൻ സമീപിച്ചിരുന്നു. വിവാഹച്ചടങ്ങിൽ എം. വി. ഗോവിന്ദൻ, വി. ശിവൻകുട്ടി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

വിവാഹം നടന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ആരോപണങ്ങളും ചർച്ചകളും ഉയർന്നു. ഇതിന് പിന്നാലെയാണ് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. മകളെ അഭിനയത്തിനായി ചിലർ സമീപിച്ചിരുന്നുവെന്നും പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ വിവാഹം നടന്നുവെന്നുമാണ് ജയ്‌സിങ് ഭോസ്ലെ ഒരു വീഡിയോയിൽ പറഞ്ഞത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam