കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണമോ എന്ന ചർച്ചയ്ക്കൊപ്പം ഭാര്യ നിഷ ജോസ് കെ മാണിയുടെ പേരും പരിഗണനയിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
കടുത്തുരുത്തി മണ്ഡലത്തിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനുള്ള സാധ്യതകളാണ് മാണി ഗ്രൂപ്പിൽ ചര്‍ച്ച ചെയ്യുന്നത്. മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം ശക്തമായ സാഹചര്യത്തിൽ നിഷയെ സ്ഥാനാർഥിയാക്കി പ്രശ്നം ഒഴിവാക്കാനാകുമെന്നാണ് പാർട്ടിയിലെ ചിലരുടെ വിലയിരുത്തൽ.
അതേസമയം പെരുമ്പാവൂരിൽ കോൺഗ്രസുമായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി ബേസിൽ പോളിന് മുൻഗണന ലഭിക്കാനിടയുണ്ട്. ചാലക്കുടിയിൽ വീണ്ടും ഡെന്നിസ് ആന്റണിയെ മത്സരിപ്പിക്കാനുള്ള സാധ്യതയും പാർട്ടിയിൽ ചര്‍ച്ചയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
