നടി ഷംന കാസിം വീണ്ടും അമ്മയായി. ഇന്ന് പുലർച്ചെയാണ് ഷംന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
"അല്ലാഹുവിന്റെ വിലയേറിയ സമ്മാനം" എന്ന് കുറിച്ച് കൊണ്ട് ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം പങ്കുവച്ചിരിക്കുന്നത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് അറിയിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
2023 ഏപ്രിൽ 4ന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാൻ എന്നാണ് കുഞ്ഞിൻറെ പേര്.
കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
