സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യ അടുത്തിടെ തനിക്ക് ഉണ്ടായ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസം സംഭവിച്ച കാര്യം പുതിയ വീഡിയോയിലൂടെ വിശദീകരിച്ചാണ് അദ്ദേഹം എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ ഒരു സംഭവമാണ് ജീവിതത്തിലെ വലിയ ഭീതിയുണർത്തിയ നിമിഷമായി മാറിയതെന്ന് കാർത്തിക് പറഞ്ഞു.
“ഇപ്പോൾ ഞാൻ ഷൂട്ടിംഗിൽ ഉണ്ടാകേണ്ട ആളാണ്. എന്നാൽ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഭക്ഷണം വായിൽ വച്ചതുമാത്രം ഞാൻ തുമ്മി. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമ്മയില്ല. കുറച്ച് സമയം കഴിഞ്ഞ് നോക്കുമ്പോൾ ഭാര്യ എന്റെ മുതുകിൽ തട്ടി ഛർദ്ദിപ്പിക്കാൻ ശ്രമിക്കുന്നതായിരുന്നു കാണുന്നത്,” എന്നാണ് കാർത്തിക് വീഡിയോയിൽ പറയുന്നത്.
സംഭവം വിശദീകരിച്ച് ഭാര്യ വർഷയും സംസാരിച്ചു. “ഭക്ഷണം കഴിക്കുമ്പോൾ മൂന്ന് തവണ തുടർച്ചയായി തുമ്മി. വെള്ളം എടുത്ത് വന്നപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീണു. ഞാൻ ഭയന്നുപോയി. പിടിക്കാൻ ശ്രമിച്ചപ്പോഴേക്കും എന്റെ മേൽത്തന്നെ വീണു. ശരീരത്തിൽ അനക്കമൊന്നുമില്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന രണ്ട് പേരെ വിളിച്ചു. അവർ പിടിച്ചിട്ടും പ്രതികരണം ഒന്നുമില്ല. വായിലൂടെ ദ്രവം പുറത്തുവരുകയും കൈകൾ വിറക്കുകയും ചെയ്തിരുന്നു. നെഞ്ചിൽ തട്ടിയപ്പോഴാണ് ഛർദ്ദിക്കാൻ തുടങ്ങിയത്. അപ്പോൾ പോലും കണ്ണ് തുറന്നിരുന്നില്ല, ബോധവുമില്ലായിരുന്നു,” എന്നാണ് വർഷ പറയുന്നത്.
തുടർന്ന് ആശുപത്രിയിലെത്തിച്ചതായി കാർത്തിക് പറഞ്ഞു. “എനിക്ക് ഒന്നും ഓർമ്മയില്ല. ആശുപത്രിയിലേക്ക് പോകണം എന്ന് പറഞ്ഞത് മാത്രം ഓർമ്മയുണ്ട്. പോകുന്ന വഴിയിലും പല തവണ ഛർദ്ദിച്ചു. എങ്ങനെയോ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി. പിന്നീട് ഡോക്ടർമാർ പറഞ്ഞത്, ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതോടെ ചില ഭക്ഷണകണങ്ങൾ ശ്വാസകോശത്തിലേക്ക് കടന്നതും അതിന്റെ ഫലമായി തലച്ചോറിലേക്ക് പോകുന്ന ഓക്സിജൻ കുറയുകയും ചെയ്തതാണെന്ന്. പിന്നീട് ഛർദ്ദിച്ചതോടെ തൊണ്ടയിൽ ചെറിയ പരിക്കുണ്ടായി കുറച്ച് രക്തവും വന്നിരുന്നു,” എന്നാണ് കാർത്തിക് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
