തെന്നിന്ത്യൻ താരറാണി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ. ബംഗളൂരു സ്വദേശിയായ ഒരു പ്രമുഖ വ്യവസായിയാണ് അനുഷ്കയുടെ വരൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.കുടുംബങ്ങൾ സംസാരിച്ച് വിവാഹക്കാര്യത്തിൽ തീരുമാനമായെന്നും വെെകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങളിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി അനുഷ്കയുടെ വിവാഹത്തെക്കുറിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടൻ പ്രഭാസുമായി പ്രണയത്തിലാണെന്ന തരത്തിലും വാർത്തകൾ വന്നു. എന്നാൽ രണ്ട് പേരും ആ വാർത്തകൾ നിഷേധിക്കുകയാണുണ്ടായത്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും താരങ്ങൾ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ, താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് വാർത്തകൾ പ്രചരിക്കുന്നത്. ബംഗളൂരുവിലെ ഒരു പ്രമുഖ വ്യവസായിയുമായാണ് അനുഷ്കയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, വിവാഹത്തെക്കുറിച്ച് അനുഷ്കയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി താരങ്ങൾ; വൈറലായി തൃഷയുടെ ചിത്രങ്ങൾ
മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്, പെട്ടെന്ന് വയലന്റാവും: വിവാദത്തിൽ അഭിലാഷ് പിള്ള
പ്രസവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് വിശദീകരണവുമായി അഖിൽ മാരാർ
‘ദൃശ്യം 3’ ഒടിടി കരാർ താൽക്കാലികമായി വിലക്കി ഡൽഹി ഹൈക്കോടതി; കാരണം ഇതാണ്