ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുൻനിര നടിമാരിലൊരാളാണ് ദീപിക പദുകോൺ. ഒരു സിനിമയ്ക്ക് 30 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന, സ്വന്തമായി ഗ്ലോബൽ ലക്ഷ്വറി ബ്രാൻഡ് പോലുമുള്ള ദീപികയുടെ തുടക്കം പക്ഷേ അത്ര എളുപ്പമായിരുന്നില്ല. മോഡലിംഗിൽ നിന്ന് ഹിമേഷ് രെഷമിയയുടെ 'ആപ് കാ സുറൂർ' എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാൽ, ദീപികയുടെ ജീവിതം മാറ്റിമറിച്ചത് ഫറാ ഖാൻ സംവിധാനം ചെയ്ത 'ഓം ശാന്തി ഓം' എന്ന ചിത്രമായിരുന്നു.
തന്റെ പുതിയ വ്ലോഗിൽ, ആദ്യ ചിത്രത്തിനായി ദീപികയെ എങ്ങനെയൊക്കെയാണ് ഒരുക്കിയതെന്ന് ഫറാ ഖാൻ വെളിപ്പെടുത്തിയതാണ് ഇപ്പോൾ സിനിമാ ലോകത്ത് ശ്രദ്ധേയമാകുന്നത്. നടി ദിയാ മിർസയുമായുള്ള സംഭാഷണത്തിനിടയിലാണ് ഫറ ഈ രഹസ്യങ്ങൾ പങ്കുവെച്ചത്.
"ആദ്യം ഞാൻ ദീപികയെ മൂന്ന്-നാല് മാസത്തേക്ക് അനുപം ഖേറിന്റെ ആക്ടിങ് ക്ലാസുകളിലേക്ക് അയച്ചു. അതിനുശേഷം കഥക് നൃത്തം പഠിപ്പിച്ചു. ഒടുവിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും ആദ്യത്തെ 10 ദിവസം ഞാൻ അവളുടെ ഷോട്ടുകൾ എടുത്തില്ല." — ഫറാ ഖാൻ പറഞ്ഞു.
ആ ആദ്യത്തെ 10 ദിവസം സെറ്റിലിരുന്ന് ഷാരൂഖ് ഖാനും ശ്രേയസ് തൽപാഡെയും എങ്ങനെയാണ് അഭിനയിക്കുന്നതെന്നും വർക്ക് ചെയ്യുന്നതെന്നും കണ്ടു പഠിക്കാനായിരുന്നു ഫറ നൽകിയ നിർദ്ദേശം. ഫറ പറഞ്ഞതുപോലെ തന്നെ ദീപിക എല്ലാ ദിവസവും രാവിലെ സെറ്റിലെത്തുകയും ഷൂട്ടിംഗ് കഴിയുന്നത് വരെ അവിടെയിരുന്ന് കാര്യങ്ങൾ കണ്ടു പഠിക്കുകയും ചെയ്യുമായിരുന്നു. ഈ കഠിനാധ്വാനമാണ് ദീപികയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്.
വമ്പൻ സിനിമകളിൽ അതിഥിവേഷങ്ങളിൽ എത്താൻ പോലും 10 കോടി രൂപ വാങ്ങുന്ന ദീപിക, സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പമുള്ള പുതിയ പ്രൊജക്റ്റുകളുടെ തിരക്കുകളിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
