അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ്‌ക്ക് പിറന്നാൾ ആശംസകളുമായി തൃഷ

JUNE 23, 2026, 10:23 PM

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർ കാത്തിരുന്നത് തൃഷയുടെ ആശംസാ പോസ്റ്റിനായിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ട് വിജയിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് തൃഷ ഒടുവിൽ പിറന്നാൾ ആശംസ അറിയിച്ചു.

കേക്ക് മുന്നിൽ വിജയിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “എല്ലാം അർഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. വിജയിയുടെ 52-ാം പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിച്ച് തൃഷ ഉടൻ ആശംസ അറിയിക്കാത്തത് ആരാധകർക്കിടയിൽ പലവിധ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു.

തൃഷ വിജയിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്ന തരത്തിലുള്ള വാർത്തകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലുമായി വിജയിക്ക് തൃഷ പിറന്നാൾ ആശംസകൾ നേർന്ന് ചിത്രങ്ങളോടുകൂടിയ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം തന്റെ വളർത്തുനായയെ വിജയ് താലോലിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്.

vachakam
vachakam
vachakam

അതേസമയം, വിജയിയുടെ ഭാര്യ സംഗീത സ്വർണലിംഗവുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ വിജയിയുടെ അമ്മ ശോഭാ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇടപെട്ടതായും റിപ്പോർട്ടുകളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam