നാട്ടിലെ ഡാൻസ് ഷോകൾ കുറച്ചതെന്ത്?; കാരണം തുറന്ന് പറഞ്ഞ് സാനിയ അയ്യപ്പൻ

JUNE 24, 2026, 12:30 AM

മലയാളികൾക്ക് സുപരിചിതയായ നടിയും ഡാൻസറുമായ സാനിയ അയ്യപ്പൻ നാട്ടിൽ ഡാൻസ് ഷോകൾ കുറച്ചതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു സാനിയയുടെ പ്രതികരണം.

നാട്ടിൽ നല്ല ഡാൻസ് ഷോകൾ കുറവാണെന്നും, ഏത് തരത്തിലുള്ള പരിപാടിയാണെന്ന്, അവിടുത്തെ സാഹചര്യങ്ങൾ എന്താണെന്ന് എല്ലാം നോക്കിയാണ് ഷോകൾ തിരഞ്ഞെടുക്കുന്നതെന്നും സാനിയ പറഞ്ഞു. പ്രത്യേകിച്ച് കോർപ്പറേറ്റ് ഇവന്റുകളിൽ മദ്യം വിളമ്പുന്നതും, പിന്നീട് ആളുകൾ സ്റ്റേജിന് മുന്നിൽ എത്തി ഡാൻസ് ചെയ്യുന്നതും തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങളാണെന്ന് താരം വ്യക്തമാക്കി.

“നമ്മൾ ചെയ്യുന്ന കാര്യത്തെ ബഹുമാനിച്ചുകൊണ്ടായിരിക്കണം ഡാൻസ് ചെയ്യുന്നത്. അങ്ങനെ അല്ലാത്ത വേദികളിൽ ഡാൻസ് ചെയ്യേണ്ടതില്ലെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടാണ് നാട്ടിലെ ഷോകൾ കുറച്ചത്. അവാർഡ് ഷോകളും നല്ല പരിപാടികളും ചെയ്യാമെന്നാണ് തീരുമാനിച്ചത്. അത്തരത്തിലുള്ള അവസരങ്ങൾ നാട്ടിൽ കുറവാണ്,” സാനിയ പറഞ്ഞു.

vachakam
vachakam
vachakam

പല വിദേശ മലയാളി അസോസിയേഷനുകളിൽ നിന്നാണ് കൂടുതൽ ഷോകൾ വരുന്നതെന്നും, അതുകൊണ്ടാണ് കൂടുതൽ വിദേശ വേദികളിൽ പരിപാടികൾ ചെയ്യുന്നതെന്നും സാനിയ കൂട്ടിച്ചേർത്തു.

അതേസമയം, സിനിമകളേക്കാൾ കൂടുതൽ വരുമാനം തനിക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നിന്നാണെന്നും സാനിയ തുറന്നു പറഞ്ഞു. നിരവധി കൊളാബറേഷനുകളും സ്പോൺസർഡ് ട്രിപ്പുകളും ചെയ്യാറുണ്ടെന്നും, ഒരു റീലിന് നിശ്ചിത പ്രതിഫലം ലഭിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

2024-ൽ ഏറെ യാത്ര ചെയ്തതായും, 2025 അവസാനം മുതൽ ഇതുവരെ നല്ല രീതിയിലുള്ള വർക്കുകൾ ലഭിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു. മോഹൻലാൽ കൂടെ ലണ്ടൻ, ജർമ്മനി, അയർലണ്ട് എന്നിവിടങ്ങളിൽ ഷോകൾ ഉണ്ടെന്നും, സെപ്റ്റംബറിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവർക്കൊപ്പവും യു‌എസിൽ ഒരു മാസത്തെ ഷോയും ഉണ്ടെന്നും സാനിയ പറഞ്ഞു.

vachakam
vachakam
vachakam

കുട്ടിക്കാലത്ത് റംസാനൊപ്പമുള്ള ഡാൻസ് ഷോകളിലൂടെ തുടങ്ങിയ യാത്രയാണ് ഇന്ന് ജീവിതം തന്നെ മാറ്റിമറിച്ചതെന്നും, ഡാൻസ് തന്നെ ഇത്രയും യാത്രകളും അവസരങ്ങളും സമ്മാനിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും സാനിയ അഭിമുഖത്തിൽ പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam