സൗത്ത് സിനിമയിലെ 'ആൺനോട്ടങ്ങൾ' അത്ര സുഖമുള്ളതല്ല, പിടിച്ചു നിൽക്കാൻ ഗ്ലാമറസ് വേഷങ്ങളും ചെയ്യണം'; തമന്ന 

JUNE 23, 2026, 11:43 PM

 തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. രണ്ട് പതിറ്റാണ്ടോളമായി സിനിമാ ലോകത്തുള്ള തമന്ന, അടുത്തിടെ ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗത്ത് ഇന്ത്യൻ സിനിമകളിലെ സ്ത്രീകളോടുള്ള മനോഭാവത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ദക്ഷിണേന്ത്യൻ വാണിജ്യ സിനിമകളിൽ സ്ത്രീകളെ നോക്കിക്കാണുന്ന രീതി അത്ര നല്ല രീതിയിലുള്ളതല്ലെന്നാണ് തമന്ന വ്യക്തമാക്കുന്നത്.  തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകൾക്ക് നേരെ പ്രത്യേക തരം നോട്ടമാണുള്ളതെന്നും, അതിനൊരു 'മേധാവിത്വ സ്വഭാവം' ഉണ്ടെന്നും താരം പറഞ്ഞു. 

"സൗത്ത് സിനിമകളിൽ സ്ത്രീകൾക്ക് നേരെയുള്ളത് വളരെ പ്രത്യേകതരം നോട്ടമാണ്. അതൊരു പുരുഷാധിപത്യ സ്വഭാവമുള്ളതാണ്, അല്ലെങ്കിൽ ഒട്ടും അഭിനന്ദനാർഹമല്ലാത്ത ഒരു നോട്ടമാണത്." തമന്ന ഭാട്ടിയ വ്യക്തമാക്കുന്നു.  ബോളിവുഡും സൗത്ത് സിനിമകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും തമന്ന സംസാരിച്ചു. ഹിന്ദി സിനിമയിൽ രണ്ട് തരം അഭിനേതാക്കളാണുള്ളത്.

vachakam
vachakam
vachakam

കലാപരമായ ചിത്രങ്ങൾ ചെയ്യുന്നവർ പലപ്പോഴും ഗ്ലാമറസ് ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ തെന്നിന്ത്യൻ സിനിമയിൽ ഒരു നടിക്ക് 10-15 വർഷം പിടിച്ചുനിൽക്കണമെങ്കിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം തന്നെ ഗ്ലാമറസ് ഡാൻസ് നമ്പറുകളും ഒരുപോലെ ബാലൻസ് ചെയ്യാൻ സാധിക്കണം. അതുകൊണ്ട് തന്നെ സൗത്ത് സിനിമകൾ കൂടുതൽ കർശനമായ നിബന്ധനകളുള്ളതാണെന്നും താരം കൂട്ടിച്ചേർത്തു.

ഇത് തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നുള്ള അഭിപ്രായം മാത്രമാണെന്നും തമന്ന വ്യക്തമാക്കി.  'ബാഹുബലി', 'അരണ്‍മനൈ 4' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ തമന്ന, സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം അഭിനയിക്കുന്ന 'വ്വാൻ: ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്'  എന്ന ഫാന്റസി ത്രില്ലറിലാണ് അടുത്തതായി വേഷമിടുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam